നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ഒമ്പതാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എം.കെ. സിറാജിനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചതായാണു പരാതി.
സിറാജ് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സിറാജ്.
യുഡിഎഫ് സ്ഥാനാര്‍ഥിത്വം നല്‍കാത്ത സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുംവഴി രണ്ടുപേര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് സിറാജ് പറഞു.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാര്‍ഡ് മരഞ്ചാട്ടിയിലെ സ്ഥാനാര്‍ഥിക്കുനേരേ മുഖംമൂടി ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് വേളാശേരിയിലിനെയാണ് ബൈക്കിലെത്തിയ സംഘം കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നണിയോഗം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ജയിംസ്.